മഞ്ചേരി: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരിയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, ജില്ല ജോയിന്റ് ഡയറക്ടര്‍ കെ.കെ. വിമല്‍ രാജ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ഷിബുലാല്‍, മഞ്ചേരി നഗരസഭ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസര്‍ പൂര്‍ണിമ, നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്തമായി പരിശോധന നടത്തിയത്.
നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്ലീന്‍സിറ്റി മാനേജര്‍ ജെ.എ. നുജൂം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റെജി തോമസ്, റില്‍ജു മോഹന്‍, സി. രതീഷ്, സി. നസ്റുദ്ധീന്, ഒ.എസ്. പ്രിയ, പി. ജംസി, പി.സി. ഷാമില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.